മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന്
തോട്ടപളളി: പെന്ഷന് അപേക്ഷ നല്‍കാതെ 60 വയസ് കഴിഞ്ഞും മത്സ്യ ബന്ധനത്തിന് പോകുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാര്‍ത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് സുധിലാല്‍ തൃക്കുന്നപ്പുഴ ആവശ്യപ്പെട്ടു.
ലോകമത്സ്യത്തൊഴിലാളി ദിനത്തോടുബന്ധിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മത്സ്യത്തൊഴിലാളികളെ അവരുടെ വീടുകളില്‍ പോയി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട് അറ്റകുറ്റപ്പണി, ടൊയിലറ്റ് നിര്‍മ്മാണം തുടങ്ങിയവയ്ക്ക് ആണ്മക്കളില്ലാത്ത മുതിര്‍ന്ന മത്സ്യത്തൊഴിലാളികളെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് സാബു ബാലാനന്ദന് , ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ സിന്ധു ശശി , മനോഹരന് , മണ്ഡലം കമ്മറ്റി ഭാരവാഹികളായ സതീശന്, മണിക്കുട്ടന്, മോഹന്‍ദാസ് , ഹസബുള്ള , ബാബുക്കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."