വീടാക്രമണ കേസില്‍ ബി.ഡി.ജെ.എസ് നേതാക്കളെ അറസ്റ്റ് ചെയ്തു
ചേര്‍ത്തല: വീടാക്രമണക്കേസില്‍ ബി.ഡി.ജെ.എസ് നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റ് നഗരസഭ 25-ാം വാര്‍ഡില്‍ തറയില്‍ നിഷീദ് (39), മൂലേവെളി അജിത്ത്കുമാര്‍ (42), ചാണിവാലത്ത് ദിലീപ് (54) എന്നിവരെയാണ് ചേര്‍ത്തല പൊലിസ് അറസ്റ്റ് ചെയ്തത്.
നഗരസഭ 25-ാം വാര്‍ഡില്‍ മൂലേവെളി പുരുഷോത്തമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പലിശയ്ക്കു പണം വാങ്ങിയ വിഷയത്തില്‍ പുരുഷോത്തമന്റെ വീട്ടില്‍ ചോദിക്കാന്‍ ചെന്ന നിഷീദിന്റ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ വീടാക്രമിച്ചുവെന്നാണ് കേസ്.
സി.പി.എം പ്രവര്‍ത്തകനായ പുരുഷോത്തമന്‍ പാര്‍ട്ടി യുടെ സഹായത്താല്‍ കള്ളക്കേസ് ചമച്ചതാണെന്നാണ് ബി.ഡി.ജെ.എസ് ആരോപിക്കുന്നത്.
ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം ബി.ഡി.ജെ.എസ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ചേര്‍ത്തല എസ്.ഐ എം.എം ഇഗ്‌നേഷിന്റെ നേതത്വത്തിലുള്ള പൊലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."