ഭക്ഷ്യസുരക്ഷ: പട്ടികയില്‍ ഇടംപിടിച്ചവര്‍ യോഗ്യരാണെന്ന് ഉറപ്പ് വരുത്തണമെന്ന്
മാവേലിക്കര: ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുമ്പോള്‍ അനര്‍ഹര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്നും അര്‍ഹതപെട്ടവര്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പ് വരുത്തുന്നതില്‍ ജാഗ്രതവേണമെന്ന് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള ദക്ഷിണമേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
ഉപഭക്തൃകോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചെയര്‍മാന്‍ കെ.ജി.വിജയകുമാരന്‍നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിംസ് കാലവടക്കന്‍ അധ്യക്ഷത വഹിച്ചു.
ഗഫൂര്‍.ടി.മുഹമ്മദ്, ജോസ് പൂണിച്ചിറ, രാമചന്ദ്രന്‍ മുല്ലശേരില്‍, ലൂബാ ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി രാമചന്ദ്രന്‍ മുല്ലശേരില്‍(പ്രസിഡന്റ്), പ്രദീപ്കുമാര്‍ പത്തനംതിട്ട, കെ.ജയചന്ദ്രന്‍ മാന്നാര്‍, കെ.മോഹനന്‍ കൊല്ലം(വൈസ് പ്രസിഡന്റന്‍ന്മാര്‍), ജോസ് കുറിച്ചിത്തറ(ജനറല്‍ സെക്രട്ടറി), പുഷ്പ ലിജോ കോട്ടയം, ലൂബാ ജയിംസ് ചഹ്ങനാശേരി, പ്രേമലത പത്തനംതിട്ട(ജോയിന്‍ സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."