HOME
DETAILS
MAL
വീട് കയറി ആക്രമണം : പ്രതികള്‍ പിടിയില്‍
backup
November 22 2016 | 09:11 AM
ഹരിപ്പാട്:- മഹാദേവി കാട് ശ്രീഭവനത്തില്‍ മണിയമ്മയെയും ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നായരെയും വീട് കയറി ആക്രമിച്ച് പരിക്കേല്പിച്ച സംഭവത്തിലെ ഒന്നാം പ്രതിയും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗവുമായ റോഷന്‍ (25), കൂട്ടുപ്രതികളായ ദിനേശ് (22), രണജിത്ത് (31), സഹോദരന്‍ ശ്രീനാഥ് (28),കൈലാസ് (അജീഷ് -29) എന്നിവരാണ് തൃക്കുന്നപ്പുഴ പോലീസില്‍ കീഴടങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെസമീപിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണോദ്യോഗസ്ഥനായ തൃക്കുന്നപ്പുഴ എസ്.ഐ മുമ്പാകെ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."