മതസ്വാതന്ത്ര്യം ഹനിക്കുന്ന കോളജുകള്‍ക്കെതിരേ പ്രക്ഷോഭം തുടരും: എം.എസ്.എഫ്
ആലപ്പുഴ: വിദ്യാര്‍ഥികളുടെ മതസ്വാതന്ത്ര്യം തടയുന്ന കോളജുകള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളെ ജുമുഅ നമസ്‌കാരം നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി ഏത് മാനേജ്‌മെന്റ് സ്വീകരിച്ചാലും അതിനെതിരെ എം.എസ്.എഫ് ശക്തമായ സമരവുമായി രംഗത്ത് ഉണ്ടാകും.
മാനേജ്‌മെന്റിന്റെ രാഷ്ട്രീയ മതസംഘടന താല്‍പര്യങ്ങള്‍ നോക്കി നിലാപാടുകളില്‍ വിട്ടുവീഴ്ച ഒരുഘട്ടത്തിലും എം.എസ്.എഫ് ചെയ്യില്ല. വിശ്വാസ സ്വാതന്ത്ര്യം പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. അതിനെതിരെയുള്ള നിലാപാടുകളെ അംഗീകരിക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണ്.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി പിന്നോക്കകാരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാട് എടുത്ത ശ്രീനാരായണ ഗുരുവിന്റെ അനിയായികളുടെ നിയന്ത്രത്തിലുള്ള സ്ഥാപനത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട് സ്വാഗതവും ട്രഷറര്‍ അന്‍ഷാദ് കായംകുളം നന്ദിയും പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം സൈഫുദ്ദീന്‍ കുഞ്ഞ്, കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് ജെ മുഹമ്മദ് കുഞ്ഞ്, ജനറല്‍ സെക്രട്ടറി ഇ സുധീര്‍, യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി ബിജു, ട്രഷറര്‍ എസ് അന്‍സാരി, കായംകുളം മുനിസിപ്പല്‍ കൗണ്‍സിലര്‍ നവാസ് മുണ്ടകത്തില്‍, അനസ് കൊച്ചാലുംവിളയില്‍, മാഹീന്‍ മഠത്തില്‍, നസീര്‍ മണ്ണഞ്ചേരി, നിയാസ് മുഹമ്മദ്, ഇജാസ് ലിയാഖത്ത്, എസ്. നുജുമുദ്ദീന്‍, ബി. ഷിബു, ഷാജഹാന്‍ വലിയവീടന്‍, ഉനൈസ് എം എച്ച്, നസ്മല്‍ കായംകുളം, ഷാനവാസ് തൃക്കുന്നപ്പുഴ, ആഷിഖ് മാവേലിക്കര, അന്‍വര്‍ കരുവാറ്റ, സുല്‍ഫിക്കര്‍ നിസാര്‍, അജ്മല്‍ നിസാര്‍, ഇര്‍ഫാന്‍ കായംകുളം, ബാദുഷ ഷെരീഫ്, റയീസ് എം രാജ, സെയ്തു മുഹമ്മദ്, നസീര്‍ കാവനാട്, അമീന്‍, ഫാഹിം, ഷബീര്‍, ഷിബു, നിസാര്‍, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."