HOME
DETAILS
MAL
രാജീവ് ഭവനില്‍ ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം
backup
November 22 2016 | 09:11 AM
തൊടുപുഴ: കള്ളപ്പണക്കാര്‍ക്കും ദേശ ദ്രോഹ ശക്തികള്‍ക്കുമെതിരെ ഇന്ദിരാഗാന്ധിയെന്ന പ്രധാന മന്ത്രി നടത്തിയ പടയൊരുക്കം ഇന്ത്യന്‍ ജനതയെ മുഴുവന്‍ അണിനിരത്തിയും വിശ്വാസത്തിലെടുത്തുമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് റോയി കെ പൗലോസ് ഓര്‍മ്മപ്പെടുത്തി. രാജീവ് ഭവനില്‍ ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവന് ബലിയര്‍പ്പിച്ചും ഇന്ദിരാഗാന്ധി ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സംരക്ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എസ് അശോകന്, ജോണ്‍ നെടിയപാല, എന്‍ ഐ ബെന്നി, ജിയോ മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ്, കെ എം ഷാജഹാന്, റ്റി പി ദവസ്യ, സുരേഷ് രാജു, പി വി അച്ചാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."