ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ സമ്മേളനം ഇന്ന് തൊടുപുഴയില്‍
തൊടുപുഴ: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ സമ്മേളനം ഇന്ന് കാരിക്കോട് നൈനാര്‍പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷത്തിന് മുന്നോടിയായാണ് സമ്മേളനം. ജനുവരി 25, 26 തിയതികളില്‍ കൊല്ലം കര്‍ബലയിലാണ് സംസ്ഥാന സമ്മേളനം. ഇസ്ലാം മാനവികതയുടെ സന്ദേശം എന്നതാണ് വജ്രജൂബിലി പ്രമേയമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇന്ന് രാവിലെ 9.30ന് പതാക ഉയര്‍ത്തലിന് ശേഷം ഡി.കെ.എല്‍.എം ജില്ലാ പ്രസിഡന്റ് മൗലവി അര്‍ഷദ് ഫലാഹി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.കെ.ജെ.യു താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ മൗലവി നജ്മി അധ്യക്ഷനാകും. വൈകിട്ട് മൂന്നിന് ചേരുന്ന പൊതുസമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വടുതല വി.എം മൂസാ മൗലവി ഉദ്ഘാടനം ചെയ്യും. ചേലക്കുളം അബുല്‍ ബുശ്റാ കെ.എം മുഹമ്മദ് മൗലവി പ്രഭാഷണം നടത്തും. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പി.പി. മുഹമ്മദ് ഇസ്ഹാഖ് മൗലവി (സ്വാഗതസംഘം ചെയര്മാന്), റ്റി.എന്‍. ഷെഹീര്‍ മൗലവി ( ജനറല്‍ കണ്‍വീനര്‍) പി.എ. സെയ്തുമുഹമ്മദ് മൗലവി (ട്രഷറര്‍), കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി ( രക്ഷാധികാരി), കാഞ്ഞാര്‍ ഇല്യാസ് മൗലവി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."