ബസലിക്കാ പദവി: പ്രഖ്യാപനം ഇന്ന്
കോട്ടയം: ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ഫൊറോനാ പള്ളിയെ ബസിലിക്കാ പദവിയിലേക്കുയര്‍ത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 27ന് നടക്കും. ഉച്ചയ്ക്ക് 2ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേരുന്ന പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധക്ഷനാകും. വാരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ഡോ ഫാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും അതിരൂപതാ വികാരി ജനറല്‍ ഡോ മാണി പുതിയിടം ആമുഖ പ്രഭാഷണവും നടത്തും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന് മുഖ്യാതിഥിയാവുന്ന യോഗത്തില്‍ കെ എം മാണി എം.എല്‍.എ മുഖ്യപ്രഭാഷണവും, തോമസ് ചാണ്ടി എം.എല്‍.എ സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി , സിഎഫ് തോമസ് എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. ഡോ ജോസഫ് മുണ്ടകത്തില്‍, ഫാ ജോസഫ് വാണിയപ്പുരയ്ക്കല്‍, ജോസുകുട്ടി ചിറയില്‍, ഷൈന്‍ ജോസഫ് മായിപ്പറപ്പള്ളില്,ചെറിയാന് ഫ്രാന്‍സിസ് പതിനാലില്ചിറ, മത്തായി കെ ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."