പോസ്റ്റ് ഓഫിസ് ധര്‍ണയില്‍
കോണ്‍ഗ്രസ് എന്‍.സി.പി തമ്മിലടികോട്ടയം: നോട്ടു പിന്‍വലിക്കലിനെതിരെ കോണ്‍ഗ്രസും എന്‍.സി.പിയും കോട്ടയം ഹെഡ്‌പോസ്‌റ്റോഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കി . പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച പൊലിസിനു നേരേ കെയ്യേറ്റ ശ്രമവുമുണ്ടായി. നോട്ട് നിരോധനത്തില്‍ സംസ്ഥാന വ്യാപകമായി എന്‍.സി.പി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ധര്‍ണ ഉദ്ഘാടനം എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ നിര്‍വഹിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് മാര്‍ച്ച് സ്ഥലത്തെത്തിയത്.
തങ്ങള്‍ക്ക് അനുവദിച്ച സമയത്ത് മറ്റാളുകള്‍ക്ക് അവസരം നല്‍കിയ പൊലിസ് നടപടിയെ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തു. ഇതു പിന്നീട് ഇരുകൂട്ടരുടേയും കെയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. എം.സി റോഡ് ഉപരോധിക്കാന്‍ അഹ്വാനം ചെയ്തു. തുടര്‍ന്ന് നടന്ന ഉപരോധത്തില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റിയന്‍ പങ്കെടുത്തു. എന്നാല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് നോട്ട് സമരം അലങ്കോലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ടി.വി ബേബി, പി.ഐ താഹ, ഞീഴൂര്‍ വേണുഗോപാല്‍, സാബു എബ്രഹാം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."