HOME
DETAILS

കുറിഞ്ഞി മലകളിലെ ഖനനം: പരിസ്ഥിതിയുടെ സമ്പൂര്‍ണ്ണ നാശം

  
backup
November 22 2016 | 09:11 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%96%e0%b4%a8%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%b0

 പാലാ: കോട്ടമല ഉള്‍പ്പെടുന്ന കുറിഞ്ഞിമലനിരകളില്‍ പാറഖനനം നടത്തുന്നത് ഈ മേഖലയിലെ പരിസ്ഥിതിയുടെ സമ്പൂര്‍ണ്ണ നാശത്തിന് വഴിയൊരുക്കുമെന്ന് ലാന്റ് ആന്റ്്് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറും പരിസ്ഥിതി വിദഗ്ധയുമായ കെ.ജി താര പറഞ്ഞു.
കോട്ടമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. പശ്ചിമ ഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന കുറിഞ്ഞി കൂമ്പനും കോട്ടമലയും കുരുവന്‍ കുന്നും ഈപ്രദേശത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാനഘടകമാണ്. നാടിന്റെ ജലസംഭരണിയാണ് കുറിഞ്ഞി മലനിരകള്‍. പാറമട ലോബി നീര്‍ച്ചാലുകളെ കെട്ടി നിര്‍ത്തുന്നതുള്‍പ്പെടയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.16 ഡിഗ്രി ചെരിവുള്ള പ്രദേശത്ത് ഉരുള്‍പൊട്ടലിന് സാദ്ധ്യതയേറെയുള്ളപ്പോഴാണ് 65 ഡിഗ്രിവരെ ചെരിവുള്ള കോട്ടമലയില്‍ ഖനനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന പ്രദേശത്ത് നടക്കുന്ന പാറഖനനം അകലെയുള്ള പ്രദേശങ്ങളില്‍ വരെ പൊടിപടലം വ്യാപകമാക്കും.സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒന്നടങ്കം ആസ്മയ്ക്കും ക്യാന്‍സറിനും ഇരയാകും. മലമുകളില്‍ പൊടിവ്യാപകമാവുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago