റേഷന്‍കാര്‍ഡ്: തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി
കോട്ടയം: പുതിയ റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുളള മുന്‍ഗണനാ എ.എ.വൈ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പടെയുളള കര്‍ശന നടപടികളുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത മുന്നറിയിപ്പ് നല്‍കി. കൂടാതെ ഇവരുടെ റേഷന്‍കാര്‍ഡുകള്‍ സ്ഥിരമായി റദ്ദ് ചെയ്യുകയും അനധികൃതമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വില അവരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
കുടുംബത്തിലെ ഏതെങ്കിലും അംഗം സംസ്ഥാനകേന്ദ്ര സര്‍വ്വീസിലോ പൊതു മേഖലസഹകരണ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാനോ ആനുകൂല്യം കൈപ്പറ്റാനോ അവകാശം ഉണ്ടായിരിക്കുകയില്ല.
എന്നാല്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുളള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവര്‍, അദ്ധ്യാപകര്‍, നാലു ചക്രവാഹനമുളളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുള്ളവര്‍, വരുമാന നികുതി അടയ്ക്കുന്നവര്‍ , പ്രവാസികളടക്കം 25000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാഎ.എ.വൈ വിഭാഗക്കാര്‍ക്കുളള ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. തെറ്റായ വിവരം നല്‍കി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുളള കരട് മുന്‍ഗണനാ എ.എ.വൈ പട്ടികയില്‍ കടന്നുകൂടിയിട്ടുള്ളവര്‍ നവംബര്‍ 30നകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള അപേക്ഷ നല്‍കിയാല്‍ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."