പുതിയ സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും; തിരക്കിട്ട ചര്‍ച്ചകള്‍
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ബുധാനാഴ്ച അധികാരത്തിലേറുമെന്നു സൂചന. അതിനു മുന്നോടിയായി മന്ത്രിമാരെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തിരക്കിട്ട ചര്‍ച്ചകളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാന്‍ നാളെയും ഞായറാഴ്ചയുമായി സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മറ്റു ഇടതു കക്ഷികളുടെയും യോഗം ചേരുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
മുഖ്യന്‍ പിണറായി തന്നെ: വി.എസ് കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയെന്ന് യെച്ചൂരി
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. സി.പി.എം, സി.പി.ഐ ദേശീയ നേതാക്കന്മാര്‍ ചടങ്ങില്‍ സംബന്ധിക്കും.
കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് അംഗങ്ങളെ കുറച്ച് മന്ത്രിസഭ രൂപീകരിക്കാനാണ് സാധ്യത. ഇടതു സ്വതന്ത്രനായി മൂന്നാം തവണയും വിജയിച്ച കെ.ടി ജലീല്‍, ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച വി.കെ.സി മമ്മദ് കോയ, അച്യുതാനന്ദന്‍ സര്‍ക്കാരിലെ മന്ത്രിമാരായ തോമസ് ഐസക്, എ.കെ ബാലന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. കൂത്തുപറമ്പ് കയ്യടക്കിയ കെ.കെ ശൈലജ, ഐഷാ പോറ്റി എന്നീ വനിതാ എം.എല്‍.എമാരും മന്ത്രിസഭയിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."