തീവ്രവാദ ബന്ധം: നവംബറില്‍ സഊദി സുരക്ഷാ സേന 74 പേരെ അറസ്റ്റ് ചെയ്തു
റിയാദ്: സഊദിയില്‍ തീവ്രവാദ വേട്ടയില്‍ നവംബറില്‍ മാത്രം പിടികൂടിയത് 74 പേരെയെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ സിറിയന്‍ പൗരന്മാരാണ് കൂടുതല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീവ്രവാദ വേട്ടയില്‍ 18 സിറിയന്‍ പൗരന്മാരാണ് കസ്റ്റഡിയില്‍ കഴിയുന്നത്. ഏഴു യമനികള്‍, ആറു പാകിസ്താനികള്‍, രണ്ടു ഈജിപ്ത്, സോമാലിയ പൗരന്മാര് എന്നിവരാണ് മറ്റുള്ളവരില്‍ ചിലരെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ശനിയാഴ്ച വീണ്ടും സുരക്ഷാ പോയിന്റില്‍ നടന്ന വെടിവയ്പ്പില്‍ സ്വദേശിക്ക് പരുക്കേറ്റു. ശീഈ കേന്ദ്രമായ കിഴക്കന്‍ പ്രദേശത്തെ ഖത്വീഫിലെ അവാമിയ പട്ടണത്തിലേക്കുള്ള ചെക്പോയിന്റില് സുരക്ഷാ പരിശോധയില്‍ ഏര്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ തീവ്രവാദി നടത്തിയ വെടിവയ്പ്പില്‍ ഉന്നം തെറ്റിയാണ് തൊട്ടടുത്ത കാറില്‍ യാത്ര ചെയ്യുകയായിരുന്ന സ്വദേശിക്ക് പരുക്കേറ്റത്. അക്രമി ഉടന്‍ തന്നെ രക്ഷപെട്ടു. സുരക്ഷാ സേനക്ക് നേരെ നടക്കുന്ന തീവ്രവാദ ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. തീവ്രവാദ കേസില്‍ 219 സിറിയക്കാരും 354 യമനികളും 65 പാകിസ്താന് പൗരന്മാരുമാണ് ജയിലുകളില്‍ കഴിയുന്നത്. കൂടാതെ നിരവധി സ്വദേശികളും ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."