കശ്മിരില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൈവശം പുതിയ 2000 രൂപ നോട്ടുകള്‍
ജമ്മുകശ്മിര്‍: ബന്ദിപ്പോറയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കൈയില്‍നിന്ന് പുതിയ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഹന്‍ജാന്‍ ഗ്രാമത്തിലെ ജനവാസകേന്ദ്രത്തില്‍ ഏറ്റുമുട്ടലുണ്ടായത്.
നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സുരക്ഷാസേന വധിച്ചത്. ഭീകരര്‍ ലഷ്കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ കൈയില്‍നിന്നും രണ്ട് എകെ 47 തോക്കുകളും കണ്ടെത്തിയിരുന്നു.
ഭീകരരില്‍ നിന്ന് ലഭിച്ചത് 15000 രൂപയാണ്. അതില്‍ രണ്ട് രണ്ടായിരത്തിന്റെ നോട്ടുകളാണ് ലഭിച്ചത്. 100 ന്റെ 160 നോട്ടുകളും ലഭിച്ചുവെന്നാണ് പൊലിസ് പറയുന്ന വിവരം.
രണ്ടാഴ്ച മുമ്പാണ് ബാങ്കുകള്‍ വഴി 2000 ത്തിന്റെ നേട്ടുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. മോദി സര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന് കാരണമായി പറയുന്നത് നികുതി വെട്ടിപ്പ് തടയാനും ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം ഇല്ലാതാക്കാനുമാണ് എന്നാണ്. പാകിസ്താന് കള്ള നോട്ടുകള്‍ അടിച്ചിറക്കി തീവ്രവാദികളെ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം തിങ്കളാഴ്ച കശ്മിരില്‍ ബാങ്കില്‍ നിന്ന് 13 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടിരുന്നു. അതില്‍ കൂടുതലും നിരോധിച്ച 1000, 500 നോട്ടുകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."