നോട്ട് നിരോധനം: പ്രതിഷേധത്തിനിടെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പൊലിസ് കസ്റ്റഡിയലെടുത്തു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധന നടപടിക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാര്‍ലമെന്റ് കെട്ടിടത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കിയ സിസോദിയയെയും ആം ആദ്മി പാര്‍ട്ടി നേതാവ് കപില്‍ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതിഷേധം അക്രമാസക്തമാകില്ലെന്ന ഉറപ്പില്‍ പിന്നീട് സിസോദിയയെയും കപില്‍ മിശ്രയെയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് വിട്ടയച്ചു.
നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കുമൊപ്പമാണ് സിസോദിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ജന്തര്‍ മന്ദിറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
നോട്ട് നിരോധനത്തിനെതിരില് ഏറ്റവും കൂടുതല്‍ പ്രതിഷേധം നടത്തുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മോദി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."