കനോലി കനാലില്‍ കടത്തു തോണി മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
പൊന്നാനി: പൊന്നാനി കനോലി കനാലില്‍ കടത്തു തോണി മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ആഴ്ചകള്‍ക്ക് മുമ്പ് ഈ ഭാഗത്തുള്ള നടപ്പാലം തകര്‍ന്നിരുന്നു. അന്നും വിദ്യാര്‍ഥികളടക്കമുള്ള ഒന്‍പതു പേര്‍ക്കാണ് പരുക്കേറ്റത്. നടപ്പാലം തകര്‍ന്നതോടെ ഇരു കരയിലുള്ളവരും ആശ്രയിച്ചിരുന്നത് കടത്തു തോണിയെയാണ്. ഇതാണ് അപകടത്തില്‍ പെട്ടത്.
പ്ലസ് വണ്‍ വിദ്യാര്‍ഥികളായ റിഷ, റിന്‍സി, ഒമ്പതാം ക്ലാസ് വിദ്യര്‍ഥിനി ഗ്രീഷ്മ, എട്ടാം ക്ലാസ് വിദ്യാര്‍ഥി സനു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കടവനാട് ഭാഗത്ത് നിന്നും തോണി മാര്‍ഗം സ്കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍. വേലിയേറ്റ സമയമായതിനാല്‍ കനാലില്‍ വെള്ളം ഉയര്‍ന്ന് വള്ളം ആടിയുലഞ്ഞതാണ് അപകടത്തിന് കാരണം. കരയില്‍ ഉണ്ടായിരുന്നവരാണ് മുങ്ങിത്താഴുന്ന തോണിക്കാരനെയും വിദ്യാര്‍ഥികളെയും രക്ഷിച്ചത്.
പാലം തകര്‍ന്ന് കടത്ത് തോണി സര്‍വ്വീസ് ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണ് തോണി അപകടത്തില്‍ പെടുന്നത്. പാലം ഉടന്‍ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."