HOME
DETAILS

ജയരാജന്റെ ഓഫിസ് നോട്ടമിട്ട് മന്ത്രിമാര്‍; പൊതുഭരണ വകുപ്പ് വെട്ടിലായി

  
backup
November 22 2016 | 20:11 PM

%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b4%bf%e0%b4%9f

തിരുവനന്തപുരം: ബന്ധു നിയമനത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്‍ ഉപയോഗിച്ചിരുന്ന ഓഫിസ് സ്വന്തമാക്കാന്‍ ഒട്ടേറെ മന്ത്രിമാര്‍ രംഗത്തെത്തിയതോടെ പൊതുഭരണവകുപ്പ് വെട്ടിലായി. ഇതോടെ പരാതിയുമായി പ്രോട്ടോക്കാള്‍ ഓഫീസര്‍ മുഖ്യമന്ത്രിയെ സമീപിച്ചു.
ഇന്നലെ അധികാരമേറ്റ എം.എം മണിയ്ക്ക് ഏത് ഓഫീസ് നല്‍കണമെന്നറിയാതെ പൊതുഭരണ വകുപ്പ് ഉച്ചവരെ നെട്ടോട്ടത്തിലായിരുന്നു. രാവിലെ മുതല്‍ നിയമസഭയിലായതിനാല്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉത്തരവ് ലഭിച്ചതുമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലായിരുന്നു മന്ത്രിസഭയിലെ രണ്ടാമനുള്ള ഓഫീസ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അന്നത്തെ രണ്ടാമനായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് ഇവിടെയായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ രണ്ടാമനായ ഇ.പി ജയരാജന് ഈ ഓഫീസ് അനുവദിച്ചു. മണിയെ മന്ത്രിയായി പ്രഖ്യാപിച്ചതോടെ ഈ ഓഫീസിനായി പ്രമുഖ മന്ത്രിമാര്‍ പൊതു ഭരണ വകുപ്പില്‍ സമ്മര്‍ദ്ദമുണ്ടാക്കി.
ഇതേ തുടര്‍ന്ന് മന്ത്രിമാരുടെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചു തരണമെന്നാവശ്യപ്പെട്ട് പ്രോട്ടോക്കോള്‍ ഓഫീസര്‍ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയില്‍ നിന്നും മറുപടി ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് മണിയ്ക്കായി നോര്‍ത്ത് ബ്‌ളോക്കില്‍ കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഓഫീസ് താല്‍ക്കാലികമായി ഒരുക്കാന്‍ തീരുമാനിച്ചു.
ഇത് ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി പ്രശ്‌ന പരിഹാരവുമായി രംഗത്തെത്തി. പുതിയ വ്യവസായ മന്ത്രിയായി ചുമതല ഏല്‍ക്കുന്ന എ.സി മൊയ്തീന് ഇ.പി ജയരാജന്‍ ഉപയോഗിച്ചിരുന്ന ഓഫീസ് അനുവദിക്കാനും, എ.സി മൊയ്തീന്‍ ഉപയോഗിച്ചിരുന്ന സൗത്ത് ബ്‌ളോക്കിലെ 619-ാം നമ്പര്‍ മണിയുടെ ഓഫിസാക്കാനും പൊതുഭരണവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago