സഹകരണ ബാങ്കുകള്‍ കള്ളപ്പണ കേന്ദ്രങ്ങളെന്ന് ഒ.രാജഗോപാല്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും ഇതു തടയുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും ബി.ജെ.പി നിയമസഭാംഗം ഒ.രാജഗോപാല്‍. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്.
പക്ഷേ നിര്‍ഭാഗ്യവശാല്‍ നിലവില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അതിന്റെ ലക്ഷ്യം നിറവേറ്റാനാകുന്നില്ല. രാജ്യത്ത് കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഇടപാട് വര്‍ധിച്ചിട്ടുണ്ട്. എല്ലാ സഹകരണ ബാങ്കുകളിലും കള്ളപ്പണമാണെന്ന അഭിപ്രായം ബി.ജെ.പിക്കില്ല. എന്നാല്‍ കണ്ടെയ്നറുകളിലാണ് ഇവിടെ ഹവാലാ പണം എത്തുന്നത്. ഇതെല്ലാം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകളിലൂടെയാണ്. അനധികൃതമായ നിക്ഷേപങ്ങള്‍ പല സഹകരണ ബാങ്കുകളിലും കുമിഞ്ഞ് കൂടിയിട്ടുണ്ട്.
ഇവിടെ നിക്ഷേപിച്ച മാന്യന്മാരായ പലരുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിഷേധമെന്നും രാജഗോപാല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."