ഫേസ്ബുക്കില്‍ ആശംസയര്‍പ്പിച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: പിണറായി മന്ത്രിസഭയില്‍ പുതുതായി എത്തിയ എം.എം മണിക്കും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് മാറിയ എ.സി മൊയ്തീനും അഭിവാദ്യമര്‍പ്പിച്ച് മുന്‍മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ഇ.പി ജയരാജന്. ജയരാജന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം മണിക്കും എ.സി മൊയ്തീനും അഭിവാദ്യങ്ങള്‍ നേര്‍ന്നത്.
ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് ഞാനും കൂടി അംഗമായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ എനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്.
സി.പി.എം നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ നടത്തുന്നതെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."