വിവാഹമോചനം നേടിയാലും സ്ത്രീക്ക് നിയമ സംരക്ഷണം ലഭിക്കും: ഹൈക്കോടതി
കൊച്ചി: വിവാഹമോചനം നേടിയാലും സ്ത്രീകള്‍ക്കു ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുമെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് നിരുപാധികം സമ്മതിച്ചുവെന്നതുകൊണ്ട് ഭാര്യ സംതൃപ്തിയോടെയാണ് വിവാഹമോചനത്തിന് അനുമതി നല്‍കിയതെന്ന് അര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ ഭീഷണി മൂലമോ സമ്മതിച്ചതാകാം. ജീവനാംശമോ ആഭരണമോ ആവശ്യപ്പെടാതെ വിവാഹ മോചനത്തിന് സ്ത്രീ സമ്മതിച്ചത് പൊതുനയത്തിന് എതിരാണ്. അവര്‍ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആവശ്യങ്ങള്‍ ഉന്നയിക്കാം. വിവാഹമോചിതയായാലും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണത്തിന് സ്ത്രീയ്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനാംശവും പണവും സ്വര്‍ണ്ണവും ലഭിക്കാന്‍ വിവാഹമോചിതയ്ക്ക് അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. വിവാഹ ബന്ധം എന്നത് വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രമുള്ളതല്ല. സ്ത്രീകള്‍ പോകുന്ന സ്ഥലങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ വരും. ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയ ശേഷം ബാങ്ക് ലോക്കറിലുള്ള സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ തിരികെ ലഭിക്കാന്‍ മുന്‍ ഭാര്യ നല്കിയ ഹരജി കീഴ്ക്കോടതി അനുവദിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ബിപിന്‍ നല്കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."