HOME
DETAILS
MAL
ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താന്
backup
November 23 2016 | 04:11 AM
ഇസ്ലാമാബാദ്: കശ്മിരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ വെടിവെയ്്പ്പില് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയിട്ടില്ലെന്ന് പാകിസ്താന്. പാകിസ്താനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന് പാക് വിദേശ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വീറ്ററിലൂടെ ആരോപിച്ചു. പാക് സൈന്യം ഇ്ത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നും അദ്ദേഹം പറ്ഞ്ഞു.
നിയന്ത്രണ രേഖക്ക് സമീപം മാച്ചില്‍ സെക്ടറില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ തല അറുത്ത നിലയിലായിരുന്നു. ഭീരുത്വം നിറഞ്ഞ പാക് സൈന്യത്തിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്ത നിഷേധിച്ച് പാക് വിദേശമന്ത്രാലയം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."