HOME
DETAILS
MAL
കെട്ടിട നികുതികള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണം
backup
November 23 2016 | 05:11 AM
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ഘട്ടത്തില്‍ മുഴുവന്‍ കെട്ടിട നികുതികള്‍ക്കും മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നും വിവിധ നികുതികളുടെ പേരില്‍ കെട്ടിട ഉടമകളെ പ്രയാസപ്പെടുത്തുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്നും കേരളാ ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ശിക്ഷക്സദനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഇല്യാസ് വടക്കന്‍ അധ്യക്ഷനായി. സെക്രട്ടറിമാരായ ഹംസ തയ്യില്‍, പി.പി അലവിക്കുട്ടി മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി.എം ഷരീഫ് ഹാജി, പി.കെ ഫൈസല്‍, ബെന്നി ആന്റണി, ജി. നടരാജന്, സി.ടി കുഞ്ഞിമോയി, കരിയത്ത് ഹമീദ് ഹാജി, മുഹമ്മദ് പുത്തൂര്‍മഠം, എ.എം ഹംസ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."