അക്രമികളെ ശിക്ഷിക്കണം: മുസ്ലിം ലീഗ്
ഉദുമ: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ ഉദുമ മുക്കുന്നോത്തെ ലീഗ് ഓഫീസ്, പള്ളിക്കരയിലെ പെരിയ റോസിലെ ക്ലബ്ബ് ഓഫീസുകള്‍ എന്നിവ അടിച്ചു തകര്‍ത്ത് നാടിന്റെ സമാധാനം ഇല്ലാതാക്കിയ സി.പി.എം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അഭിപ്രായപ്പെട്ടു. മുക്കുന്നോത്ത് നടുറോഡിലിട്ടാണ് ലീഗ് പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കിയത്. പെരിയ റോഡില്‍ പൊലിസ് നോക്കി നില്‍ക്കെ അക്രമണം നടന്നു, എന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസ് തയ്യാറായില്ല. അക്രമം നടത്തുന്നവരുടെ പടം പകര്‍ത്തിയ നിയമപാലകര്‍ക്ക് അക്രമികളെ പിടികൂടാന്‍ ഒട്ടും പ്രയാസമുണ്ടാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മഹിന്‍ ഹാജി, മണ്ഡലം പ്രസിഡന്റ് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, കെ.ബി.എം ശരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹമീദ് മാങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."