കളിമണ്ണ് ഖനനത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യം ഓടുവ്യവസായ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്
ഫറോക്ക്: ഓട് നിര്‍മാണത്തിലെ മുഖ്യ അസംസ്‌കൃത വസ്തുവായ കളിമണ്ണ് ഖനനത്തിനു സര്‍ക്കാര്‍ നിയമപരമായ ഇളവ് അനുവദിക്കണമെന്ന് കേരള ഓട് വ്യവസായ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനമായി. സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഡിസംബര്‍ 16ന് വൈകിട്ടു നാലിന് കോഴിക്കോട് സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഡിസംബര്‍ അവസാനവാരം കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പി.സുബ്രഹ്മണ്യന്‍ നായര്‍ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി പി.സുബ്രഹ്മണ്യന്‍ നായര്‍ (പ്രസി.), എം.ജി ഗോപിനാഥ്, ഒ.ഭക്തവത്സലന്‍, എം.സതീശന്‍, പി.പരമേശ്വരന്‍ (വൈസ്പ്രസി.), എം.എ അബ്ദുറഹ്മാന്‍ (ജന. സെക്രട്ടറി), പി. പ്രവീണ്‍കുമാര്‍, എന്‍. ശശിധരന്‍, എം. വാസുദേവന്‍, വി.വി ശിവന്‍, എന്‍. സദാശിവന്‍ (ജോയന്റ് സെക്രട്ടറി), കെ. മുഹമ്മദ് സല്‍മാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."