HOME
DETAILS
MAL
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടുകള്‍
backup
November 23 2016 | 05:11 AM
ശ്രീനഗര്‍: ജമ്മുകശ്മിരില് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടുകള്‍ കണ്ടെത്തി. ബന്ദിപ്പോരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്.
15,000 രൂപയാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. ഇതിലാണ് 2000 രൂപയുടെ രണ്ട് നോട്ടുകള്‍ കണ്ടെത്തിയത്. ശേഷിച്ച നോട്ടുകള്‍ നൂറു രൂപയുടേതായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി. ഭീകരരില്‍ നിന്ന് എ.കെ.47 തോക്കുകളും ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. കള്ളപ്പണത്തെ ചെറുക്കാനും പാകിസ്താനില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്നത് തടയുന്നതിനും വേണ്ടിയാണ് നവംബര്‍ എട്ടിന് കേന്ദ്രം 1000,500 നോട്ടുകള്‍ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."