സ്വിസ് ബാങ്ക് നിക്ഷേപകരുടെ വിവരം ഇന്ത്യയ്ക്ക് കൈമാറും
ന്യൂഡല്‍ഹി:ഇന്ത്യക്കാരുടെ വന്‍കിട നിക്ഷേപ വിവരം കൈമാറുമെന്ന് സ്വിസ് ബാങ്ക്. ഇന്ത്യയും സ്വിറ്റ്സര്‍ലന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയായിരിക്കും കൈമാറ്റം നടക്കുകയെന്നാണ് വിവരം. ധാരണപ്രകാരം 2019 നു ശേഷമുള്ള നിക്ഷേപവിവരങ്ങളാണ് കൈമാറുക. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2019ന് ശേഷമായിരിക്കും എല്ലാ അക്കൗണ്ടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ യന്ത്ര സഹായത്തോടെ കൈമാറുകയെന്നാണ് അറിയിച്ചത്. 2018 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങളും ഓട്ടോമാറ്റിക് സംവിധാനം വഴി ഇന്ത്യക്ക് ലഭിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.
കള്ളപ്പണം പിടികൂടുകയെന്നതാണ് ഈ സര്‍ക്കാറിന്റെ പരമപ്രധാനമായ ലക്ഷ്യം. ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ പ്രകാരം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിക്ഷേപകരുടെ വിവരം ഇന്ത്യയിലെത്തിയാല്‍ അത് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുന്നതിന് ഏറെ സഹായകരമായിരിക്കുമെന്നും ധനമന്ത്രാലയം പറയുന്നു.
സ്വിസ് ബാങ്കിലുള്ള ഇന്ത്യന്‍ നിക്ഷേപകരെ സംബന്ധിച്ച് ഒരു തരത്തിലുള്ള വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."