മുന്‍ കേന്ദ്രമന്ത്രി എം.ജി.കെ മേനോന്‍ അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനുമായ എം.ജി.കെ മേനോന്‍(88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
വി.പി സിങ് മന്ത്രിസഭയില്‍ ശാസ്ത്ര- സാങ്കേതിക-വിദ്യാഭ്യാസ സഹ മന്ത്രിയായിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ സെക്രട്ടറിയുമായി. ഇവിടെ നിന്നും വിരമിച്ച ശേഷമാണ് കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുന്നത്. 1972ല്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്നു. പിന്നീട് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഡയറക്ടറായി 35 വര്‍ഷം ജോലി ചെയ്തു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
1982-89 കാലത്ത് പ്ലാനിങ് കമ്മിഷന്‍ അംഗം, 1986 മുതല്‍ 89 വരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്, 1989 മുതല്‍ 90 വരെ ശാസ്ത്ര-വ്യാവസായിക കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, 1990 മുതല്‍ 96 വരെ രാജ്യസഭാഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."