നോട്ട് നിരോധനത്തില്‍ നിലപാട് മാറ്റി ശിവസേന; മോദിയുടേത് ശക്തവും ചരിത്രപരവുമായ നടപടി
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കിയ നടപടിയില്‍ നിലപാട് മാറ്റി ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി പുറത്തിറങ്ങിയ ശിവസേന പ്രതിനിധികള്‍ പറഞ്ഞത് സര്‍ക്കാരിന്റേത് ശക്തവും ചരിത്രപരവുമായ തീരുമാനം എന്നാണ്. നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായി വളരെ നല്ല കൂടിക്കാഴ്ച്ചയാണ് ഉണ്ടായത്. എന്‍.ഡി.എ സഖ്യത്തോടൊപ്പം തുടരാന്‍ തന്നയാണ് തീരുമാനമെന്നും പാര്‍ട്ടി മുതിര്‍ന്ന നേതാവ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം രാഷ്ട്രപതി ഭവനില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രീയപരമായി ഒരു പ്രാധാന്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ആദ്ദേഹം പറഞ്ഞു. നോട്ട അസാധുവാക്കിയ നടപടിയില്‍ പ്രതിപക്ഷത്തോടൊപ്പം ചേരുമെന്നായിരുന്നു ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."