HOME
DETAILS

റബര്‍ ഉല്‍പാദനം വര്‍ധിക്കുന്നു: വിപുലമായ ടാപ്പര്‍പരിശീലന പരിപാടിക്ക് നാളെ തുടക്കം

  
backup
November 23 2016 | 05:11 AM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d


കോട്ടയം: റബര്‍ ഉല്‍പാദനം കുറഞ്ഞുവരുന്ന പ്രവണതയില്‍ മാറ്റമുണ്ടായതായും ഈവര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10.94 ശതമാനം ഉല്‍പാദനവര്‍ധനയുണ്ടായതായും റബര്‍ബോര്‍ഡ് അറിയിച്ചു. ഈ വര്‍ഷം ഒക്‌ടോബര്‍ മാസത്തെ ഉല്‍പാദനത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം ഇതേ മാസത്തേക്കാള്‍ 15.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഈ രീതിയില്‍ വര്‍ധന തുടരുകയാണെങ്കില്‍ ഈ വര്‍ഷത്തെ 6.54 ലക്ഷം ടണ്‍ എന്ന ഉല്‍പാദനലക്ഷ്യം നേടാനാകുമെന്നും ബോര്‍ഡ് അറിയിച്ചു.
വിലക്കുറവിന്റെ പശ്ചാത്തലത്തില്‍ റബറിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള തീവ്രശ്രമമാണ് റബര്‍ബോര്‍ഡ് നടത്തിവരുന്നത്. ഉല്‍പാദനക്ഷമതാ വര്‍ധനയ്ക്കായി ബോര്‍ഡിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അതാത് മേഖലകളില്‍ പ്രായോഗികമായ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ കഴിഞ്ഞു.
ഇന്ത്യയിലെ പരമ്പരാഗത റബര്‍കൃഷി മേഖലയില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാനമാര്‍ഗം ടാപ്പിങ് കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ്. ഇതിനുവേണ്ടി പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും റബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി ചേര്‍ന്ന് വിപുലമായ പരിശീലനപരിപാടികള്‍ക്ക് റബര്‍ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. നിലവിലുള്ള ടാപ്പര്‍മാരുടെ നൈപുണ്യവികസനം ലക്ഷ്യമിട്ടുള്ള ഈ പരിശീലനപരിപാടികള്‍ നവംബര്‍ 23നു തുടങ്ങും. കേരളത്തിലെ 350ഓളം കേന്ദ്രങ്ങളിലാണ് പരിശീലനപരിപാടികള്‍ നടക്കുക. ഈ പരിശീലനപരിപാടിയില്‍ 18 വയസിനുമേല്‍ പ്രായമുള്ള റബര്‍ടാപ്പര്‍മാര്‍ക്കും സ്വന്തം തോട്ടങ്ങളില്‍ ടാപ്പ് ചെയ്യുന്ന കര്‍ഷകര്‍ക്കും പങ്കെടുക്കാം. ഒന്നാംഘട്ടത്തില്‍ പതിനായിരം പേര്‍ക്ക് പരിശീലനം നല്‍കും.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും 500 രൂപ സ്റ്റൈപ്പന്റും ലഭിക്കും. വിവരങ്ങള്‍ക്ക് അടുത്തുള്ള റബര്‍ബോര്‍ഡ് റീജിയണല്‍ ഓഫിസുമായി ബന്ധപ്പെടണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  41 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago