HOME
DETAILS
MAL
അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ വിജയകരം
backup
November 23 2016 | 05:11 AM
ബാലസോര്‍: 700 കിലോമീറ്റര്‍ അകലെ ലക്ഷ്യസ്ഥാനം ഭേദിക്കാനാവുന്ന ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി -1 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപിലാണ് (വീലര്‍ ദ്വീപ്) മിസൈല്‍ പരീക്ഷണം നടന്നത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്‌നി-1ന്റെ വിക്ഷേപണം ഇന്നലെ രാവിലെ 10.10നാണ് നടന്നത്. തിങ്കളാഴ്ച ഇന്ത്യ നടത്തിയ പൃഥ്വി- 2 മിസൈലിന്റെ പരീക്ഷണവും വിജകരമായിരുന്നു. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല മിസൈലായ അഗ്‌നി-1 12 ടണ്‍ ഭാരമുള്ളതാണ്. ഡി.ആര്‍.ഡി.ഒയുടെ അഡ്വാന്‍സ് സിസ്റ്റംസ് ലബോട്ടറിയാണ് മിസൈല്‍ വികസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."