മലപ്പുറം കളക്ടറെ മാറ്റി
തിരുവനന്തപുരം: മലപ്പുറം കളക്ടര്‍ എ.ഷൈന മോളെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വാട്ടര്‍ അതോററ്റി എം.ഡിയായി എ.ഷൈന മോളെ നിയമിച്ചു. പകരംഅമിത് മീണയാണ് പുതിയ കലക്ടര്‍
ഷൈന മോള് കൊല്ലം ജില്ലാ കലക്ടറായിരിക്കേയാണ് മലപ്പുറത്തേക്ക് സ്ഥലമാറ്റം ലഭിച്ചത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കരിമരുന്ന് ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പെട്ട് സര്‍ക്കാറിന്റെ വിമര്‍ഷനത്തിന് വിധേയമായവരാണ് ഷൈന മോള്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുമിച്ച് തനിക്കെതിരെ നിന്നിട്ടും കളക്ടര്‍ അതിശക്തമായ നിലപാടെടുത്തു. ഷൈനാമോള്‍ കളക്ടറായിരുന്ന കൊല്ലത്താണ് മുമ്പും ബോംബ് സ്ഫോടനം ഉണ്ടായത്. അതിലെ പ്രതികളെ ഇരുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ല.
കൊല്ലം കലക്ട്രേറ്റില്‍ സ്ഫോടനമുണ്ടായത് ഷൈന മോള് കലക്ടറായിരിക്കേയാണ്. പിണറായി സര്‍ക്കാറിന്റെ കാലത്തെ ആദ്യത്തെ സ്ഫോടനം ഉണ്ടായതും മലപ്പുറത്ത് ഷൈന കലക്ട്റായിരിക്കുമ്പോഴാണ്. രണ്ട് സ്ഫോടനങ്ങളുടെയും പിന്നിലുള്ളത് ഒരേ ശക്തികളാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും ഷൈനക്ക് വിനയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."