HOME
DETAILS

ശരീഅത്ത് സംരക്ഷണത്തിന് പിന്തുടരേണ്ടത് ജനാധിപത്യമാര്‍ഗം: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
November 23 2016 | 06:11 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-2

 

കല്‍പ്പറ്റ: ശരീഅത്തിനെ തകര്‍ക്കാനായി രാജ്യത്ത് നടപ്പിലാക്കുന്ന ഏക സിവില്‍കോഡിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. പ്രതിരോധിക്കാനായി പിന്തുടരേണ്ടത് മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വിഭാവനം ചെയ്ത അഹിംസയുടേയും ജനാധിപത്യത്തിന്റേയും മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍കോഡിനെതിരെ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 300ലധികം മതങ്ങളും നൂറിലധികം ഭാഷകളുമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്നത് അസാധ്യമാണ്.
എല്ലാവര്‍ക്കും ഒരുമതം, ഒരുനിയമം, ഒരു കോഡ് എന്നത് നടപ്പിലാക്കല്‍ അസാധ്യമാണെന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ഒരുകാലത്തും സാധിക്കില്ലെന്ന് രാജ്യത്തെ ഭൂരിഭാഗം മതങ്ങളും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാന്‍ ഇവിടുത്തെ മുസ്‌ലിം സമുദായം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുപ്രീംകോടതി രാജ്യത്തെ മതവിശ്വാസികള്‍ക്ക് അവരവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കാണിച്ച് നല്‍കിയ അനുവാദത്തിന്റെ കടക്കല്‍ കത്തിവെക്കാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്. മുന്‍പും ഇത്തരത്തില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അന്നൊക്കെ രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കേണ്ട ഗതിയിലേക്ക് സര്‍ക്കാരുകള്‍ പിന്‍വാങ്ങി. ഇതേ അവസ്ഥായാവും ഇപ്പോഴത്തെ സര്‍ക്കാരിനും ഈ വിഷയത്തില്‍ ഉണ്ടാവുകയെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തിച്ചു. പരിപാടിയില്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കെ.കെ അഹമ്മദ് ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എസ് മുഹമ്മദ് ദാരിമി, പി.കെ അസ്മത്ത്, പി.കെ ഇബ്രാഹിം ഫൈസി, എം ഹസന്‍ മുസ്‌ലിയാര്‍ തലപ്പുഴ, അഷ്‌റഫ് ഫൈസി, ടി.സി അലി മുസ്‌ലിയാര്‍, ശംസുദ്ധീന്‍ റഹ്മാനി, കെ.എം ആലി, ശൗക്കത്തലി മൗലവി, അയ്യൂബ് മുട്ടില്‍, പി.സി ഇബ്രാഹിം ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, പി ഇസ്മയില്‍, എം മുഹമ്മദ് ബഷീര്‍, ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കാഞ്ഞായി ഉസ്മാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago
No Image

ബസിന്റെ വാതിൽ അടച്ചില്ല; ഓടികൊണ്ടിരുന്ന ബസിൽ നിന്ന് യുവതി പുറത്തേക്ക് തെറിച്ചു വീണു

Kerala
  •  a month ago
No Image

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ വാദികളുടെ ആക്രമണം; ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഇന്ത്യ

International
  •  a month ago
No Image

കുവൈത്ത് പൗരന്റെ കൊലപാതകം; പ്രതികള്‍ക്ക് വധശിക്ഷ

Kuwait
  •  a month ago
No Image

വൻ ഡിമാൻഡ്; ലുലു ഐ.പി.ഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

uae
  •  a month ago
No Image

ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ പരാതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  a month ago
No Image

ജാഗ്രത; ഫെയ്‌സ്ബുക്കിലൂടെ സിവില്‍ ഐഡി സേവനങ്ങള്‍ നല്‍കുന്നില്ല 

Kuwait
  •  a month ago
No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago