കറന്‍സി നിരോധനം പൊല്ലാപ്പായി; റബര്‍ വില ഉയര്‍ന്നിട്ടും നിസഹായരായി കര്‍ഷകരും വ്യാപാരികളും
നിലമ്പൂര്‍: റബര്‍ വില ഉയരുമ്പോഴും നോക്കിനില്ക്കാന് മാത്രമേ റബര്‍ കര്‍ഷകര്‍ക്കു കഴിയുന്നുള്ളൂ. സാമ്പത്തിക പ്രതിസന്ധിമൂലം നേട്ടംകൊയ്യാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ റബറിന് ഏഴു രൂപയും ആഭ്യന്തര മാര്‍ക്കറ്റില്‍ അഞ്ചു രൂപയും വര്‍ധിച്ചിട്ടുണ്ട്. പല കര്‍ഷകരും ടാപ്പിങ് തൊഴിലാളികള്‍ക്കു കൂലിനല്കാന്പോലും കഴിയാതെ ദുരിതംപേറുകയാണ്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ റബര്‍ ഉല്പാദനം നടക്കുന്നത്. ഈ സമയത്താണ് വിലവര്‍ധിക്കുന്നത്. കര്‍ഷകര്‍ക്കു സഹായകമായി വിലവര്‍ധനവുണ്ടായിട്ടും ഷീറ്റ് വില്ക്കാനാകാതെ കര്‍ഷകര്‍ വെട്ടിലായിരിക്കുകയാണ്.
ചെറുകിട റബര്‍ കര്‍ഷകരില്‍ ഭൂരിഭാഗവും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണം നിക്ഷേപിച്ചിരിക്കുന്നതു സഹകരണ ബാങ്കുകളിലാണ്.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് റബര്‍വില അന്താരാഷ്ട്ര-ആഭ്യന്തരവിപണികളില്‍ വര്‍ധിച്ചത്. അതേസമയം, 500,1000 നോട്ടുകള്‍ അസാധുവാക്കുകയും സഹകരണ സംഘങ്ങളിലെ ഇടപാടുകള്‍ നിലക്കുകയും ചെയ്തതോടെ റബര്വാങ്ങാന് പണമില്ലാത്ത അവസ്ഥയിലാണ് വ്യാപാരികള്‍.
നിത്യച്ചെലവിനായി പോലും റബര്‍ നല്കിയാല് കര്‍ഷകനു പണം കൊടുക്കാനും വ്യാപാരികള്‍ക്കു സാധിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."