കുടുംബത്തെ സംരക്ഷിക്കാന്‍ സമസ്തയുടെ പിന്തുണ
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കൊടിഞ്ഞി മഹല്ല് കമ്മിറ്റിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്. ഇന്നലെ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനും ഇതരമതസ്ഥരുമായി സൗഹൃദം നിലനിര്‍ത്താനും സമസ്തയുടെ പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവണം. നാട്ടില്‍ സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഖാസി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. മഹല്ല് പ്രസിഡന്റ് പി.സി മുഹമ്മദ്ഹാജി,സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി, പി.വി കോമുക്കുട്ടി ഹാജി, ടി.സി അഹമ്മദ്കുട്ടി ഹാജി, സി.അബൂബക്കര്‍ഹാജി, ഓടിയില് പീച്ചുഎന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."