കിലാശി റോഡിലെ 'ഗര്‍ത്തം' അടച്ചുതുടങ്ങി
കണ്ണൂര്‍ സിറ്റി: ഓവുചാലിന്റെ സ്ലാബ് തകര്‍ന്ന് റോഡിനു നടുവില്‍ രൂപപ്പെട്ട ഗര്‍ത്തം അടച്ചുതുടങ്ങി. ജില്ലാ ആശുപത്രിക്ക് സമീപം കിലാശിയിലേക്കുള്ള റോഡിലെ സ്ലാബ് തകര്‍ന്നാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടത്. കന്റോണ്‍മെന്റിനു കീഴിലുള്ള ഈ റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ട് മാസങ്ങളായിരുന്നു. അധികൃതര്‍ റോഡിലെ കുഴി നികത്താത്തതിനാല്‍ നാട്ടുകാര്‍ കല്ലും മണ്ണുമിട്ട് കുഴി നികത്തിയെങ്കിലും പിന്നീട് ഇതിന് ആഴവും വീതിയും കൂടുകയായിരുന്നു. ഒരുപാട് അപകടങ്ങള്‍ക്കും കാരണമായ കുഴി മൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു.
സുപ്രഭാതം പ്രസിദ്ധീകരിച്ച വാര്‍ത്തയും ചേര്‍ത്ത് നല്കിയ പരാതിയിലും കോര്പറേഷന് ഡെപ്യൂട്ടി മേയറും വാര്‍ഡ് കൗണ്‍സലറുമായ സി സമീറിന്റെ ഇടപെടലുകളെ തുടര്‍ന്നുമാണ് നടപടി. റോഡിലെ ഓവുചാലിന്റെ സ്ലാബുകള്‍ മുഴുവനും മാറ്റിസ്ഥാപിക്കാനാണ് തീരുമാനം. വളവു തിരിഞ്ഞു വരുന്ന സ്ഥലമായതിനാല്‍ ഈ കുഴി പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയില്ല. ഇതു കാരണം നിരവധിപേരാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."