ഫസല്‍ വധക്കേസില്‍ മൊഴി പരിശോധിക്കും: എസ്.പി
തലശ്ശേരി: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് മറ്റൊരു കൊലക്കേസ് പ്രതി നല്‍കിയ മൊഴി എത്രത്തോളം ശരിയുണ്ടെന്നു പരിശോധിക്കുമെന്നു എസ.്പി സഞ്ജയ് കുമാര്‍ ഗുരുദീന്‍. മൊഴി നല്‍കിയതിനാല്‍ മാത്രം അതു ശരിയാവുന്നില്ല. അതു എത്രത്തോളം വസ്തുതാപരമാണെന്നു പരിശോധിക്കേണ്ടതുണ്ട്. മറ്റു രണ്ടു കൊലപാതകങ്ങളിലും ഇയാള്‍ പങ്കാളിയാണെന്നു പറഞ്ഞിട്ടുണ്ട്. കുറ്റസമ്മതം നടത്തിയകാര്യം സി.ബി.ഐയെ അറിയിക്കുമെന്നും എസ്.പി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ബസ് യാത്രക്കിടെ പണം നഷ്ടപ്പെട്ടു
കണ്ണൂര്‍: ആശുപത്രി ബില്ലടക്കാന്‍ കൊണ്ടുപോവുകയായിരുന്ന 22,000 രൂപ ബസ് യാത്രക്കിടെ നഷ്ടപ്പെട്ടു. മുഴക്കുന്ന് സ്വദേശി ടി.വി സവാദിന്റെ പണവും എ.ടി.എം കാര്‍ഡും ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്‌സാണ് നഷ്ടമായത്. കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടിലെ 'ജാനകി' ബസില്‍ തിങ്കളാഴ്ച്ച വൈകുന്നേരം മട്ടന്നൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിന്റെ ബില്ലടക്കാന്‍ കണ്ണൂരിലെ ബാങ്കില്‍നിന്നു പിന്‍വലിച്ച തുകയുമായി വരികയായിരുന്നു. മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്‍കി. കണ്ടുകിട്ടുന്നവര്‍ 8129600332 എന്ന നമ്പറിലോ മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."