പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ ഭവിഷ്യത്തുക്കള്‍ മനസിലാക്കണം: ആര്യാടന്‍
തലശ്ശേരി: പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഭരണാധികാരികള്‍ ഭവിഷ്യത്തുക്കള്‍ മനസിലാക്കണമെന്നും പ്രായോഗിക ബുദ്ധിയാണ് ഭരണാധികാരികള്‍ക്ക് വേണ്ടതെന്നും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വാതന്ത്യ സമരസേനാനിയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ അനുസ്മരണം തലശ്ശേരി കനക് റസിഡന്‍സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം നല്ല കാര്യം തന്നെയാണെങ്കിലും ഇതിനു ഉദ്ദേശിച്ച ഫലം ലഭിക്കില്ല. മുന്‍കരുതലില്ലാതെ നടപ്പാക്കിയ തീരുമാനമാണിത്. പ്രായോഗിക ബുദ്ധിയില്ലാത്ത ഭരണാധികാരികളുടെ നടപടി മൂലം സാധാരണക്കാര്‍ ദുരിതം പേറുകയാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
'സവിധം' മാസികയുടെ പ്രകാശനം മുന്‍ മന്ത്രി കെ.പി മോഹനന്‍ പ്രസ് ഫോറം പ്രസിഡന്റ് കെ.ജെ ജോര്‍ജിനു നല്‍കി പ്രകാശനം ചെയ്തു. തലശ്ശേരി ജവഹര്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ മാളിയേക്കല്‍ മറിയുമ്മ, പ്രൊഫ. എ.പി സുബൈര്‍, ഡോ. സി.ഒ.ടി മുസ്തഫ, ഡോ. സി.പി നാസിമുദ്ദീന്‍, അഡ്വ. സി.ഒ.ടി ഉമ്മര്‍, ഡോ. കെ.പി തോമസ്, സി.വി രാജന്‍, തലശ്ശേരി എ ഉമ്മര്‍, ബച്ചന്‍ അഷറഫ്, പി മനോഹരന്‍ എന്നിവരെ ആദരിച്ചു. പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ജി.എസ് ഫ്രാന്‍സിസ്, എം.പി മുരളി, സി.പി ആലുപ്പികേയി, കെ. ശിവദാസന്‍, ഉസ്മാന്‍ പി വടക്കുമ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."