ശമ്പള കുടിശിക; സഊദിയില്‍ സ്വകാര്യ കമ്പനിക്ക് തൊഴില്‍ വകുപ്പിന്റെ താക്കീത്
ജിദ്ദ: മൂന്നു മാസമായി തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാതിരുന്ന സ്വകാര്യ നിര്‍മാണ കമ്പനിയോട് വേതനം ഉടന്‍ നല്കാന് തൊഴില്‍ വകുപ്പ്.
നജ്റാനിലെ പ്രമുഖ കമ്പനിയിലാണു തൊഴിലാളികള്‍ക്കു മൂന്നു മാസമായി ശമ്പളം നല്‍കാതിരുന്നത്. ഇതു സംബന്ധിച്ചു ജീവനക്കാര്‍ നല്കിയ പരാതി കിട്ടിയ ഉടനെ തന്നെ തൊഴില്‍ വകുപ്പു നേരിട്ടിടപെടുകയായിരുന്നു.
ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നു പ്രതിസന്ധിയിലായ തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ പുതുക്കാനും മറ്റു കമ്പനികളിലേക്കു മാറാന്‍ താത്പര്യമുള്ളവര്‍ക്ക് അനുവാദം നല്‍കാനും നജ്റാന് തൊഴില്‍ വകുപ്പു മേധാവി സാലിം അസലും നിര്‍ദേശിച്ചു.
അതേസമയം കമ്പനിയില്‍ തുടരാന്‍ താത്പര്യമുള്ളവര്‍ക്കു തുടരാമെന്നും അവര്‍ക്കിതുവരെയുള്ള ശമ്പളം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പളം കൃത്യമായി നല്‍കിയില്ലെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാലിം അസലും മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."