HOME
DETAILS
MAL
യു.എസില്‍ മുസ്‌ലിം ഡ്രൈവറെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചു
backup
November 23 2016 | 06:11 AM
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്‌ലിം ഡ്രൈവറെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. അറബ് വംശജനും യു കാബ് ഡ്രൈവറുമായ മുഹമ്മദിനെതിരേയാണ് വംശീയ വിദ്വേഷം.ന്യൂയോര്‍ക്കിനടുത്തുള്ള ക്രസന്റ് തെരുവില്‍ വച്ച് മറ്റൊരു കാബ് ഡ്രൈവറാണ് ഒരു പ്രകോപനവുമില്ലാതെ മുഹമ്മദിനെ അധിക്ഷേപിച്ചത്.
ഇപ്പോള്‍ ട്രംപാണ് പ്രസിഡന്റ്, തന്നെയൊക്കെ നാടു കടത്തും , താനും കുടുംബവുംതീവ്രവാദികളാണ് എന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. ഇതുകേട്ടുനിന്ന ആളുകളിലാരോ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയും തന്റെ സുഹൃത്തിനയക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."