മുര്‍സിയുടെ ജീവപര്യന്തവും കോടതി റദ്ദാക്കി
കെയ്റോ: ഈജിപ്തില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരേയുള്ള ജീവപര്യന്തം ശിക്ഷയും കോടതി റദ്ദാക്കി. നേരത്തെ മുര്‍സിയുടെ വധശിക്ഷ പരമോന്നത കോടതി റദ്ദാക്കിയിരുന്നു.
മുര്‍സിക്കെതിരേയുള്ള വിവിധ കേസുകളില്‍ പുനര്‍വിചാരണ നടത്താന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് കോടതി ജീവപര്യന്തം ശിക്ഷയും റദ്ദാക്കിയത്. ഫലസ്തീനിലെ ഹമാസിന് രഹസ്യവിവരം ചോര്‍ത്തിക്കൊടുത്തുവെന്ന ചാരവൃത്തിക്കേസിലാണ് മുര്‍സിക്ക് ജീവപര്യന്തം വിധിച്ചിരുന്നത്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് മുഹമ്മദ് മുര്‍സി. 2013 ജൂലൈയിലെ പട്ടാള അട്ടിമറിയിലൂടെയാണ് മുര്‍സിയെ പുറത്താക്കിയത്.
വിവിധ കേസുകളില്‍ മുര്‍സിക്ക് വധശിക്ഷയും ജീവപര്യന്തവും 20 വര്‍ഷം തടവും ചുമത്തിയിരുന്നു. മുര്‍സിയുടെ മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരേയുള്ള വധശിക്ഷയും കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."