കൊല്ലം ഫെസ്റ്റ് 25 മുതല്‍ ആശ്രാമം മൈതാനിയില്‍
കൊല്ലം: ഫണ്‍വേള്‍ഡ് 'കൊല്ലം ഫെസ്റ്റ്'25 മുതല്‍ ആശ്രാമം മൈതാനിയില്‍ നടക്കും. ഷോപ്പിങ് അവസരവും വിനോധ ഉപാധികളും ഫെസ്റ്റിലുണ്ടാകുമെന്ന് ഫണ്‍വേള്‍ഡ് ഡയറക്ടര്‍ എ.കെ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
72 അടി ഉയരത്തില്‍ 250 ല്‍ പരം അടി നീളത്തില്‍ അമേരിക്കന്‍ വൈറ്റ് ഹൗസ് മാതൃകയില്‍ പണി തീര്‍ഥ പ്രവേശന കവാടവും 14000 ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കിയ വിദേശ നിര്‍മിത റോബട്ടിക്ക് അനിമല്‍ കിങ്ഡവും ത്രീഡി സെല്‍ഫി ക്ലിക്ക് ആര്‍ട്ട് മ്യൂസിയവും തുടങ്ങിയവയാണ് ഫെസ്റ്റില്‍ മുഖ്യ ആകര്‍ഷണമെന്ന് സംഘാടകര്‍ പറഞ്ഞു.
25ന് വൈകിട്ട് ആറരക്ക് മേയര്‍ വി .രാജേന്ദ്രബാബു അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വനം-പരിസ്ഥിതി മന്ത്രി കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എമാരായ എം .മുകേഷ്, എന്‍. വിജയന്‍പിള്ള, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, പ്രതിപക്ഷനേതാവ് എ.കെ.ഹഫീസ്, കൗണ്‍സിലര്‍ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി.ഒ രാധാകൃഷ്ണന്‍, പി ഗംഗാധരന്‍പിള്ള, ജോര്‍ജ്ജ് വില്യംസ്, ശ്രീഹരി, ചക്കാലയില്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."