മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തി: ഇപി ജയരാജന്‍
കണ്ണൂര്‍: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. മാധ്യമങ്ങള്‍ തന്നെ കത്തികൊണ്ട് കുത്തിയെന്നും ഇനി മാധ്യമങ്ങളുടെ ഇരയാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ ചെയ്യാവുന്ന ദ്രോഹമെല്ലാം മാധ്യമങ്ങള്‍ ചെയ്തു. മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് അന്വേഷിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇനി ഞാനില്ലെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല ആദ്യം ജയരാജന്‍.
ചില മാധ്യമപ്രവര്‍ത്തകരുടെ പേരെടുത്ത് പറയുകയും ചെയ്തു ഇ.പി ജയരാജന്‍. കണ്ണൂരില്‍ ജയരാജന്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച മൈത്രി വൃദ്ധസദനത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പുതിയ മന്ത്രിയെ തീരുമാനിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ജയരാജന്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു
.
കോടിയേരിയും എകെ ബാലനും ബന്ധുക്കളെ നിയമിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. മന്ത്രിയെ തീരുമാനിക്കുന്നതിന് മുന്‍പ് കൂടിയാലോചിക്കാത്തതിലും അതൃപ്തി രേഖപ്പെടുത്തിയ ജയരാജന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളില്‍ പേര് വരാത്ത നിലയില്‍ ഇനി സാധാരണക്കാരനെപ്പോലെ ജീവിക്കലാണ് നല്ലതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വൈദ്യുതി മന്ത്രിയായി പുതുതായി ചുമതലയേറ്റ എം.എം മണിക്ക് ആശംസകളര്‍പ്പിച്ച് ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസറ്റിട്ടിരുന്നു. താന്‍ തെറ്റിനില്‍ക്കുകയാണെന്ന മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നറിയിച്ചാണ് ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ബന്ധു നിയമന വിവാദം വന്നതോടെ വ്യവസായ മന്ത്രിസ്ഥാനത്തു നിന്നു രാജിവച്ച ജയരാജന്‍ ഇന്നു നടന്ന നിയമസഭാ യോഗത്തില്‍ നിന്നും മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."