സ്വര്‍ണ നേട്ടത്തിലും അനുമോള്‍ തമ്പിക്ക് കിടപ്പാടമില്ലെന്ന വേദന
കൊച്ചി:സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ മാര്‍ബേസിലെ പ്ലസ് ടു വിദ്യാര്‍ഥിനി ദേശീയതാരം അനുമോള്‍ തമ്പിക്ക് തന്റെ നേട്ടത്തില്‍ പൂര്‍ണ്ണമായും സന്തോഷിക്കാന്‍ കഴിയുന്നില്ല.
മുന്‍ വര്‍ഷത്തെ സംസ്ഥാന-ദേശീയ സ്‌കൂള്‍ മേളകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ അനുമോള്‍ക്ക് നാട്ടില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ വീടുവച്ചു നല്‍കാമെന്ന് സ്ഥലം എം.എല്‍.എ വാഗ്ദാനം നല്‍കിയതാണ്.
മൂന്ന് മുറിയുള്ള വീടിന്റെ പ്ലാന്‍ വരച്ച് പ്രാഥമിക നടപടിക്രമങ്ങള്‍ നടത്തിയതാണ്. എന്നാല്‍ ഇതുവരെ അടിത്തറപോലും കെട്ടിതുടങ്ങിയിട്ടില്ല.
അനുമോള്‍ ഒമ്പതാംക്ലാസുവരെ ഇടുക്കി സെന്റ് ജോര്‍ജിലെ വിദ്യാര്‍ഥിനിയായിരുന്നു. തുടര്‍ന്നാണ് മാര്‍ബേസിലിലേക്ക് വരുന്നത്.
ഇക്കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായികമേളയില്‍ 3000മീറ്ററിലും, 1500 മീറ്ററിലും റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണം നേടിയ അനുമോള്‍ 800 മീറ്ററില്‍ വെള്ളിയും നേടി.
കോയമ്പത്തൂരില്‍ നടന്ന ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 3000മീറ്ററിലും റെക്കോര്‍ഡ് നേടിയിരുന്നു.ഇന്ന് നടക്കുന്ന സീനിയര്‍ ഗേള്‍സ് 3000 മീറ്ററിലും 1500 മീറ്ററിലും അനുമോള്‍ മത്സരിക്കുന്നുണ്ട്.
ഇന്നലെ നടന്ന 5000 മീറ്ററില്‍ മൂന്ന് സെക്കന്റിന്റെ വ്യത്യാസത്തിലാണ് അനുമോള്‍ക്ക് റെക്കോഡ് നഷ്ടമായത്.
സ്‌കൂള്‍ ജീവനക്കാരിയായ ഷൈനിയാണ് അനുമോളുടെ അമ്മ. പിതാവ് തമ്പി ഇവരില്‍ നിന്ന് രണ്ട് വര്‍ഷമായി അകന്ന് കഴിയുകയാണ്. ഏക സഹോദരന്‍ ബേസിലിന് ടൈലിന്റെ പണിയാണ്.
അഭിനവിനും
അഭിഷയ്ക്കും
ബിബിനും
ഇരട്ടസ്വര്‍ണം
കൊച്ചി:ആദ്യദിനത്തില്‍ മൂന്ന് പേര്‍ക്ക് ഇരട്ടസ്വര്‍ണം.
സബ്ജൂനിയര്‍ ബോയ്‌സില്‍ മാതിരപ്പിള്ളി വി.എച്ച്.എസ് എസിലെ അഭിനവ് പി.കെ ലോങ്ജമ്പിലും 100 മീറ്ററിലും സബ് ജൂനിയര്‍ ഗേള്‍സില്‍ മാര്‍ബേസിലിന്റെ അഭിഷ.പി 600 മീറ്ററിലും 100 മീറ്ററിലും സ്വര്‍ണം നേടി.
സീനിയര്‍ ബോയ്‌സില്‍ ബിബിന്‍ ജോര്‍ജ്ജ് റെക്കോര്‍ഡ് നേട്ടത്തോടെ 5000 മീറ്ററിലും 800 മീറ്ററിലും സ്വര്‍ണം നേടി മേളയിലെ മിന്നും താരങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."