വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്; മൂന്ന് പേര് കീഴടങ്ങി
നെടുങ്കണ്ടം: അനധികൃത ഏലക്ക വിപണന കേന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയ വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമിച്ച സംഭവത്തിലെ മൂന്ന് പ്രതികള്‍ നെടുങ്കണ്ടം പൊലിസില്‍ കീഴടങ്ങി.
രണ്ടുപേര്‍ ഒളിവിലാണ്. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ അബ്ദുല്‍ നജീബ്. ഷാജഹാന്, മൂര്‍ത്തി എന്നിവരാണ് കീഴടങ്ങിയത്. പ്രതികളായ പ്രദീപ്, ഷിനോജ് എന്നിവര്‍ ഒളിവിലാണ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. പകരം പ്രതികളോട് നെടുങ്കണ്ടം പൊലിസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
നവംബര്‍ മൂന്നിനായിരുന്നു സംഭവം. പാമ്പാടുംപാറ കോമ്പുങ്കല് പരമശിവത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അനധികൃത ഏലക്ക വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജാക്കാട് ഇന്റലിജന്‍സ് സ്ക്വാഡിലെ ഇന്റലിജന്‍സ് ഓഫീസര്‍ മധുസൂദനന് പിള്ള, ഇന്‍സ്പെക്ടര്‍ എം പി ബിജു, വനിത ഇന്‍സ്പെക്ടര്‍ തിലോത്തമ എന്നിവരാണ് പരിശോധനയ്ക്കെത്തിയത്. അബ്ദുല്‍ നജീബിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
ഔദ്യോഗിക ക്യത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നെടുങ്കണ്ടം പൊലിസ് കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. 1300 കിലോ ഏലക്കയാണ് അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഇതിന് 1,60,000 രൂപ പിഴയും ഈടാക്കി.
നാലിനങ്ങളില്‍ അപര്‍ണ കെ
നായര്‍ക്ക് ഒന്നാം സ്ഥാനം
കാല്‍വരിമൗണ്ട്: ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടം,100 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംപ്, 400: 100 റിലേ എന്നിയിനങ്ങളിലാണ് അപര്‍ണ കെ.നായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വണ്ണപ്പുറം എസ്.എന്‍.വി എച്ച്.എസിലെ വിദ്യാര്‍ഥിനിയാണ്.ദ്രോണാചര്യ കെ. പി തോമസ് മാഷിന്റെ കീഴിലാണ് പരിശീലനം.100 മീറ്ററില്‍ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ വേഗതയേറിയ താരവും അപര്‍ണയാണ്. ഇന്നലെ നടന്ന ഹര്‍ഡില്‍സിലും, റിലേയിലുമാണ് അപര്‍ണ മത്സരിച്ച് വിജയിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അപര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."