റവന്യു ജില്ലാ സ്‌കൂള്‍ കായികമേള; തൊടുപുഴയ്ക്ക് എട്ടാം കിരീടം
ബാസിത് ഹസന്‍
കട്ടപ്പന: കാല്‍വരിമൗണ്ട് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഇത്തവണയും വണ്ണപ്പുറം എസ്.എന്‍.എമ്മിന്റെ തോളിലേറി തൊടുപുഴ സബ് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഇത് എട്ടാംതവണയാണ് തൊടുപുഴ ചാമ്പ്യന്മാരാകുന്നത്. 380.5 പോയിന്റുനേടിയാണ് തൊടുപുഴ ജേതാക്കളായത്.
ട്രാക്കിലും ഫീല്‍ഡിലുമായി 86 വ്യക്തിഗത ഇനങ്ങളിലും എട്ടു റിലേ വിഭാഗങ്ങളിലുമാണ് മത്സരം നടന്നത്. 27 സ്വര്‍ണവും 15 വെള്ളിയും 29 വെങ്കലവുമായി 233 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. അടിമാലിയാണ് മൂന്നാമത്. 109 പോയിന്റ്. നെടുങ്കണ്ടം, അറക്കുളം, മൂന്നാര്‍ സബ്ജില്ലകള്‍ക്ക് യഥാക്രമം 69, 37, 12.5, ആറു പോയിന്റുകള്‍ നേടി. ആറുപോയിന്റുമായി മൂന്നാര്‍ സബ് ജില്ലയാണ് ഏറ്റവുംപിന്നില്‍.
വണ്ണപ്പുറം എസ്.എന്‍.എം ആകെ 246.5 പോയിന്റാണ് സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്തുള്ള എന്‍ ആര്‍ സിറ്റി എസ്.എന്‍.എം.വിഎച്ച്.എസിന് 64 പോയിന്റുണ്ട്. തങ്കമണി സെന്റ് തോമസാണ് മൂന്നാമത് 51 പോയിന്റ്. ഇരട്ടയാര്‍ സെന്റ് തോമസ് നാലും വെള്ളയാംകുടി സെന്റ് ജെറോംസ് അഞ്ചും സ്ഥാനത്തെത്തി.
വ്യക്തിഗത ചാമ്പ്യന്‍മാര്‍: സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ - അത്മജ് ജോയി (സെന്റ് തോമസ് എച്ച്എസ് പന്നിയാര്‍) പെണ്‍കുട്ടികള്‍: രശ്മി (എസ്.എന്‍.എം എച്ച്.എസ് വണ്ണപ്പുറം), ജൂനിയര്‍ ആണ്‍കുട്ടികള്‍ - അനന്ദ് സജി (സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് കട്ടപ്പന), ജൂനിയര്‍ പെണ്‍ക്കുട്ടികള്‍ - ഹെലന്‍ സജി, അപര്‍ണ കെ. നായര്‍ (എസ്.എന്‍.എം എച്ച്.എസ് വണ്ണപ്പുറം), സീനിയര്‍ ആണ്‍ക്കുട്ടികള്‍ - സച്ചിന്‍ ബിജു (എസ്.എന്‍.എം എച്ച്.എസ് വണ്ണപ്പുറം), സീനിയര്‍ പെണ്‍കുട്ടികള്‍ - സാന്ദ്ര എസ്. നായര്‍ (സെന്റ് ജെറോംസ് എച്ച്.എസ്.എസ് വെള്ളയംകുടി).
കഴിഞ്ഞവര്‍ഷം വണ്ണപ്പുറം എസ്.എന്‍.എമ്മിന്റെ 186 കുട്ടികള്‍ കായികമേളയില്‍ പങ്കെടുത്തിരുന്നു. ഇക്കുറി ഇതിലും കൂടുതല്‍ താരങ്ങളെ പങ്കെടുപ്പിച്ചാണ് വന്‍ വിജയം കൊയ്തത്. 33 സ്വര്‍ണവും 24 വെള്ളിയും 16 വെങ്കലവുമാണ് ഈ സ്‌കൂളിലെ പ്രതിഭകള്‍ സ്വന്തമാക്കിയത്. തൊടുപുഴ വിദ്യാഭ്യാസ ജില്ല 41 സ്വര്‍ണവും 37 വെള്ളിയും 31 വെങ്കലവും കരസ്ഥമാക്കിയത്.
കോടതി ശുചിമുറിയിലെ ഒളികാമറ; ജീവനക്കാരന് സസ്‌പെന്‍ഷന്‍
തൊടുപുഴ: ഇടുക്കി ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ ഒളികാമറാ സ്ഥാപിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. ചേര്‍ത്തല സ്വദേശി ബിജു ഭാസ്‌കറെയാണ് ജില്ലാ ജഡ്ജി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ശുചി മുറിയില്‍ കയറിയ ജീവനക്കാരി കാമറ കണ്ടെത്തിയത്. സംഭവത്തില്‍ അന്ന് തന്നെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കാഞ്ഞാര്‍ സി.ഐ മാത്യു ജോര്‍ജിനാണ് അന്വേഷണ ചുമതല. അന്വേഷണം മുറുകുന്നതിനിടെയാണ് കോടതി ജീവനക്കാരന്‍ മുങ്ങിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ജീവനക്കാരനെ കണ്ടെത്താനായിരുന്നു പൊലിസിന്റെ ശ്രമം. എന്നാല്‍, ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പൊലിസിന് തലവേദനയായി. ഇയാള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഏതാനും മൊബൈല്‍ ഫോണുകളുടെ ഒഴിഞ്ഞ കവറുകള്‍ പൊലിസിന് ലഭിച്ചിരുന്നു.
ഈ ഫോണുകള്‍ ഇയാള്‍ ഉപയോഗിക്കുന്നതാണോയെന്ന് വ്യക്തതയില്ല. ഇതിന്റെയെല്ലാം ഐ.എം.ഇ.ഐ നമ്പരുകള്‍ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള സിം ഉപേക്ഷിച്ച് ഇതിലേതെങ്കിലും മൊബൈല്‍ ഫോണില്‍ പുതിയ സിം ഉപയോഗിച്ചാലും ഇയാളെ കണ്ടെത്താനാവും.
തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിരിക്കുന്ന ഒളിക്യാമറയുടെ പരിശോധനാഫലം അടുത്തദിവസം തന്നെ ലഭിക്കുമെന്ന് സി.ഐ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."