ഏക സിവില്‍കോഡ് മതേതര വിരുദ്ധം: വടുതല മൂസ മൗലവി
തൊടുപുഴ: ഏകസിവില്‍ കോഡ് മതേതര വിരുദ്ധവും ഇന്ത്യയുടെ മതേതര നിലനില്‍പ്പിന് ഭീഷണിയുമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വടുതല വി.എം. മൂസാ മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലിയോടനുബന്ധിച്ച് തൊടുപുഴ കാരിക്കോട് നൈാര്‍പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യയില്‍ നിന്നും ഇസ്‌ലാമിനെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം നീക്കങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.കെ.ജെ.യു ജില്ലാ പ്രസിഡന്റ് ഹാഫിസ് പി പി മുഹമ്മദ് ഇസഹാഖ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ബഷീര്‍ മൗലവി പ്രാര്‍ത്ഥന നടത്തി. ഡി.കെ.ജെ.യു ജില്ലാ ജന. സെക്രട്ടറി ടി.എന്‍. ഷഹീര്‍ മൗലവി സ്വാഗതമാശംസിച്ചു. കടയ്ക്കല്‍ അബ്ദുല്‍ റഷീദ് മൗലവി ആമുഖ പ്രഭാഷണവും കെ.എം.ജെ.എഫ് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണവും നടത്തി. തൊടിയൂര്‍ മൂഹമ്മദ് കുഞ്ഞ് മൗലവി വജ്രജൂബിലി പ്രഭാഷണം നടത്തി. പി.എ. സെയ്തുമുഹമ്മദ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, ഹസന്‍ ബസരി മൗലവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഏക സിവില്‍ കോഡും മുത്വലാഖും എന്ന വിഷയത്തില്‍ വി. എച്ച് അലിയാര്‍ മൗലവി ക്ലാസ് നയിച്ചു.
പി.പി. അസീസ് ഹാജി, വി എം സ്വാലിഹ് ഹാജി, ഇംദാദുള്ള മൗലവി , മുഹമ്മദ് ഷരീഫ് മൗലവി , എം.ഐ.എം. ഇല്യാസ് മൗലവി, സുബൈര്‍ മൗലവി, നിസാര്‍ മൗലവി, കെ.എം.എ ഷുക്കൂര്‍, ശൈഖ് മുഹമ്മദ്, എ.എന്‍.എ നാസിര്‍ മൗലവി,പി.എസ്. മുഹമ്മദ് മൗലവി , മുജീബ് മൗലവി, കബീര്‍ മൗലവി , പി എസ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി, എം.എ. കരിം, ഇബ്രാഹിം ഫലാഹി, നസീര്‍ കാശിഫി എന്നിവര്‍ പങ്കെടുത്തു.
മക്കളും ബന്ധുക്കളും ചേര്‍ന്ന് മാനസികാരോഗ്യ
കേന്ദ്രത്തിലെത്തിച്ചയാളെ നാട്ടുകാര്‍ മോചിപ്പിച്ചു
തൊടുപുഴ: ഭാര്യയും മക്കളുമടങ്ങുന്ന ബന്ധുക്കള്‍ ബലമായി മാനസിക രോഗാശുപത്രിയിലാക്കിയയാളെ മോചിപ്പിച്ചു. നാട്ടുകാരുടെ പരാതിയില്‍ തൂക്കുപാലം ജമീലാ മന്‍സിലില്‍ അബ്ദുല്‍ കെ നാസറി (52)നെയാണ് പൊലിസ് മോചിപ്പിച്ചത്. സംഭവത്തില്‍ മക്കളും ബന്ധുവും ഉള്‍പ്പടെ മൂന്ന് പേരെ തൊടുപുഴ പൊലിസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ നെടുങ്കണ്ടം തൂക്കുപാലത്താണ് സംഭവം. അബ്ദുള്‍ കെ നാസര്‍ തേക്കടിയില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനാണ്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ സുഹൃത്തിന്റെ കടയില്‍ ഇരിക്കുകയായിരുന്ന തന്നെ രണ്ട് ആണ്‍മക്കളും ഭാര്യയും കുറച്ചു ബന്ധുക്കളും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റുകയായിരുന്നുവെന്ന് അബ്ദുള്‍ നാസര്‍ പറഞ്ഞു. കൈയ്യും കാലും ബന്ധിച്ച് ബോധം കെടുത്തി. തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ മാനസികാരോഗാശുപത്രിയാലാക്കി. തുടര്‍ന്ന് ഇഞ്ചക്ഷന്‍ എടുത്ത് മയക്കിയെന്നും അബ്ദുള്‍ നാസര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ വന്നപ്പോള്‍ അബ്ദുള്‍ നാസര്‍ കാര്യം പറഞ്ഞു. ഇതിനിടയില്‍ നാട്ടുകാര്‍ നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കിയിരുന്നു. സംഭവം നടന്നപ്പോള്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കുടുംബ പ്രശ്‌നമാണ് ഇടപെടേണ്ടാ എന്ന് പറഞ്ഞ് ബന്ധുക്കള്‍ വിലക്കി. പ്രശ്‌നത്തിലേക്ക് നീങ്ങുന്നു എന്ന് കണ്ടപ്പോള്‍ ഇയാളെ ഡിസ്ചാര്‍ജ് ചെയ്യാനും ശ്രമമുണ്ടായി. എന്നാല്‍ ആശുപത്രി അധികൃതര്‍ തൊടുപുഴ പൊലിസിന്റെ സഹായത്തോടെ അത് തടഞ്ഞു. പിന്നീട് ഇന്നലെ സന്ധ്യയോടെ സ്ഥലത്തെത്തിയ നാട്ടുകാരോടും പൊലിസിനോടുമൊപ്പമാണ് അബ്ദുള്‍ നാസറിനെ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."