ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണ പദ്ധതിക്ക് പുനര്‍ജീവന്‍
പാലാ: ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മാണ പദ്ധതിക്ക് പുനര്‍ജീവനേകിക്കൊണ്ട് നിയമ യുദ്ധത്തില്‍ പാലത്തിന് അനുകൂലവിധി. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമീപമുള്ള സ്ഥലമുടമ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയും തള്ളിക്കളഞ്ഞതോടെയാണ് പാലം നിര്‍മാണം വീണ്ടും ചൂടുപിടിക്കുന്നത്.
2003ലാണ് ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മിക്കുന്ന പദ്ധതി നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. 2006ല്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ പാലം നിര്‍മാണ അനുമതിയും നല്‍കി. 7.50 സെന്റ് സ്ഥലമാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സ്ഥലം ഉടമ ഇതിനെതിരേ കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി നിര്‍ജീവാവസ്ഥയിലായത്.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പലരും സ്ഥലം ഉടമയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികളിലായി സ്ഥലമുടമ നല്‍കിയ അഞ്ചു കേസുകളിലും വിധി പാലത്തിന് അനുകൂലമായിരുന്നിട്ടും ഇയാള്‍ സുപ്രീം കോടതില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
മുമ്പ് ഹൈക്കോടതി നല്‍കിയ ഉത്തരവ് സ്ഥിരപ്പെടുത്തി സുപ്രീം കോടതിയും വിധിയായതോടെയാണ് നിയമക്കുരുക്കിന് അന്ത്യമായത്.
നിര്‍ദിഷ്ട ഹരിവരാസനം സ്‌റ്റേറ്റ് ഹൈവേയുടെ ഭാഗമായി വരുന്ന വീതി കുറഞ്ഞ ചേര്‍പ്പുങ്കല്‍ പാലത്തിന് സമാന്തരമായി വീതി കൂട്ടി പുതിയ പാലം എത്തുന്നതോടെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ചേര്‍പ്പുങ്കല്‍ പള്ളിയിലേയ്ക്കും നിര്‍മാണം പൂര്‍ത്തിയാവുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി പോസ്പിറ്റലിലേയ്ക്കും എത്തുന്നവര്‍ക്കും യാത്രാസൗകര്യം വര്‍ധിക്കും.
വീതികുറഞ്ഞ ഇപ്പോഴത്തെ പാലം ചില്ലറ ദുരിതമൊന്നുമല്ല പ്രദേശവാസികള്‍ക്കും വാഹനയാത്രികര്‍ക്കും സൃഷ്്ടിക്കുന്നത്. നടപ്പാതയില്ലത്തതിനാല്‍ പാലത്തിനോട് കൈവരിയോട് അപകടകരമായ രീതിയില്‍ പറ്റിച്ചേര്‍ന്നാണ് കാല്‍നടയാത്രികര്‍ പാലം കടക്കുന്നത്.
ചേര്‍പ്പുങ്കലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളും സമാനമായ അവസ്ഥ നേരിടുന്നുണ്ട്. മുന്‍പ് പാലത്തിനും ബസിനും ഇടയില്‍ പെട്ട് ഇവിടെ കാല്‍നടയാത്രികന്‍ ദാരുണമായി മരണമടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.
ബസോ ലോറിയോ മറ്റോ വന്നാല്‍ കടന്നു പോകുംവരെ എതിര്‍വശത്ത് വാഹനങ്ങള്‍ നിര്‍ത്തിയേടണ്ട അവസ്ഥയും ഇതിലേ യാത്ര ചെയ്യുന്നവര്‍ നേരിടുന്ന മറ്റൊരു ദുരിതമാണ്.
ചേര്‍പ്പുങ്കല്‍ സമാന്തരപാലം നിര്‍മ്മിക്കുന്നതിന് വേണ്ട ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ പത്ത് ലക്ഷം രൂപ ഇതിനോടകം തന്നെ പൊതുമരാമത്ത് വകുപ്പില്‍ നിന്നും റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്.
കൂടാതെ പാലം നിര്‍മ്മാണത്തിനാവസ്യമായ സാങ്കേതിക,അഡ്മിനിട്രേറ്റീവ് അനുമതിയും ലഭ്യമായിട്ടുള്ളതാണ്. നിയമത്തി നൂലാമാലകള്‍ തീര്‍ന്നതോടെ എത്രയും പെട്ടെന്ന് പാലം യാഥാര്‍ഥ്യമാകാന്‍ കാത്തിരിക്കുകയാണ് ചേര്‍പ്പുങ്കല്‍ നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."