HOME
DETAILS

ഐപ്‌സോ കോട്ടയം ജില്ലാ സമ്മേളനം

  
backup
November 23 2016 | 08:11 AM

%e0%b4%90%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8b-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae

 

കോട്ടയം: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി ജില്ലാ സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ ചേരും. ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ യുദ്ധസമാനമായ സ്ഥിതി വിശേഷങ്ങളും മുമ്പെന്നത്തേക്കാളും വ്യാപകമായ പശ്ചാത്തലത്തില്‍ സമാധാന പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. യുദ്ധം മരണമാണ്, സമാധാനമാണ് ജീവിതം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട വേള്‍ഡ് പീസ് കൗണ്‍സിലിന്റെ ഇന്ത്യന്‍ ചാപ്റ്ററാണ് ഐപ്‌സോ.
ഡിസംബര്‍ 10, 11 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലും സമ്മേളനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജനുവരി 19, 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ സമ്മേളനം വന്‍വിജയമാക്കുവാന്‍ സ്വാഗതസംഘം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ജില്ലാ സമ്മേളനം ഐപ്‌സോ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജനാര്‍ദ്ദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനാക്കും. പി കെ കൃഷ്ണന്‍, അഡ്വ കെ അനില്‍കുമാര്‍, അനിയന്‍ മാത്യു, ഡോ എ ജോസ്, എം എന്‍ സത്യവാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. ജില്ലാ സെക്രട്ടറി ബൈജു വയലത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചര്‍ച്ചയെ തുടര്‍ന്ന് പുതിയ ഭാരവാഹികളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുക്കും.

മനുഷ്യനെ ശുശ്രൂഷിക്കുന്നതാണ് മികവുറ്റ
ദൈവിക ശുശ്രൂഷയെന്ന് പാത്രിയര്‍ക്കീസ് ബാവാ


കോട്ടയം: മനുഷ്യവര്‍ഗത്തെ ശുശ്രൂഷിക്കുന്നതാണ് മികവുറ്റ ദൈവികശുശ്രൂഷയെന്ന്എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയര്‍ക്കീസ് ബാവാ.പാര്‍ശവത്കരിക്കപ്പെട്ടവരോടും ദരിദ്രന്മാരോടും ക്‌ളേശിക്കുന്നവരോടും പക്ഷം ചേരുന്നതിലൂടെ സഭയുടെ ദൗത്യം സമൂഹത്തിന് പ്രയോജനകരമായി തീരുവാന്‍ ശ്രമിക്കണമെന്നും അദേഹം പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നടപ്പാക്കുന്ന കാന്‍സര്‍ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്.പദ്ധതികളുടെ പ്രധാന പങ്കാളികളായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കും ഡോ.പി വി ഗംഗാധരനും കെ.എസ് ചിത്രയ്ക്കും അദേഹം ആശംസകള്‍ നേരുകയും ചെയ്തു.
പദ്ധതിയുടെ ലക്ഷ്യമായ പകുത്ത് പകര്‍ന്നു നല്‍കുകയെന്നതിന്റെ സാക്ഷാല്‍കാരമാണ് ചിത്രയുടെ മോതിര സംഭാവനയിലൂടെ നടന്നതെന്ന് അധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മോതിരം നല്‍കിയതിലൂടെ ചിത്രയുടെ ഹൃദയമാണ് പകര്‍ന്നു നല്‍കിയതെന്നും ബാവ പറഞ്ഞു. രണ്ടു തരത്തിലുള്ള ക്യാന്‍സറാണ് ലോകത്തില്‍ ഉള്ളതെന്നും ഒന്ന് കാന്‍സര്‍ രോഗമുള്ളവരും മറ്റൊന്ന് രോഗം വരാനായി നോക്കിയിരിക്കുന്നവരുമാണെന്ന് ഡോ.പി.വി ഗംഗാധരന്‍ പറഞ്ഞു. കാന്‍സര്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കാതെ മനസിനേറ്റ കാന്‍സര്‍ മാറ്റുന്നതിനാണ് നാം ശ്രമിക്കേണ്ടതെന്നും അതിന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രയോജനകരമാകുമെന്നും അദേഹം പറഞ്ഞു.
അനശ്വരമായ സംഗീത സപര്യകൊണ്ട് കേരളീയ മനസുകളെ ധന്യമാക്കുന്ന കേരളത്തിന്റെ വാനമ്പാടി പത്മശ്രീ. ഡോ. കെ.എസ്. ചിത്രയ്ക്കും, ആതുര സേവന രംഗത്ത് പ്രത്യേകിച്ച് കാന്‍സര്‍ ചികിത്സാ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരനും സ്‌നേഹസ്പര്‍ശം പുരസ്‌ക്കാരം ബാവ നല്‍കി ആദരിച്ചു.
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍,ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഈ പദ്ധതിക്ക് ആദരവ് അര്‍പ്പിച്ച് പ്രശസ്ത ഗായിക പത്മശ്രീ ഡോ. കെ.എസ്. ചിത്ര സംഗീതാര്‍ച്ചന നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  36 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago