എന്‍.ജി.ഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കോട്ടയത്ത്
കോട്ടയം: കേരള എന്‍.ജി.ഒ. അസോസിയേഷന്റെ 42-ാം സംസ്ഥാന സമ്മേളനം 26, 27, 28, 29 തിയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. 1500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26ന് വൈകുന്നേരം 4ന് കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥ തിരുനക്കര മൈതാനത്ത് സമാപിക്കുകയും തുടര്‍ന്ന് 6ന് നടത്തുന്ന പൊതുസമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് ഉദ്ഘാടനം ചെയ്യും. കെ.സുധാകരന് മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 10 ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ പ്രസിഡന്റ് പതാക ഉയര്‍ത്തും. വൈകുന്നേരം മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
2.30ന് നടക്കുന്ന ''എകീകൃത സിവില്‍ കോഡ്'' എന്ന വിഷയത്തെ അധികരിച്ചുളള സെമിനാര്‍ കെ.മുരളീധരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം.ഹസന് മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ട്രേഡ് യൂനിയന്‍ സുഹൃദ് സമ്മേളനം ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 6.30 ന് പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.രവികുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി, വര്‍ക്കിങ് ചെയര്മാന് ബി.മോഹനചന്ദ്രന്, ജനറല്‍ കണ്‍വീനര്‍ ഇ.എന്‍.ഹര്‍ഷകുമാര്‍, സംസ്ഥാന സെക്രട്ടറി അരുമാനൂര്‍ മനോജ്, കണ്‍വീനര്‍ രഞ്ജു.കെ.മാത്യു, ജോയിന്റ് കണ്‍വീനര്‍ വി.പി.ബോബിന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."