രാമഭദ്രന് വധക്കേസ്: പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ മേഴ്സിക്കുട്ടിയമ്മ പുറത്താക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് രാമഭദ്രന് വധക്കേസില്‍ അറസ്റ്റിലായ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കൊലപാതകികളും അക്രമികളും സാമൂഹ്യവിരുദ്ധരും പഴ്സണല്‍ സ്റ്റാഫില്‍ എങ്ങനെയെത്തിയെന്ന് മന്ത്രി വശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരക്കാരുടെ സുതാര്യത സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കേണ്ടിയിരുന്നതാണെന്നും അറസ്റ്റിലായ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പഴ്സണല്‍ സ്റ്റാഫ് അംഗം മാക്സണ്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്നു സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആറുവര്‍ഷം മുമ്പുള്ള കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐക്ക് വിട്ടത്.
കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. സി.പി.എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തു. ഫസല്‍ വധക്കേസില്‍ സുപ്രധാന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതും അറസ്റ്റിന് പിന്നിലുണ്ടെന്ന് ബാലഗോപാല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."